പള്ളികളിൽ ബാറ്ററി മോഷണം പതിവാകുന്നു;മോഷ്ടാവിനെ തിരഞ്ഞ് പോലീസ്

തിരുവമ്പാടി: മലയോരത്ത് മോഷണം പെരുകുന്നു. പള്ളികളിലെയും വീടുകളിലെയും ഇൻവെർട്ടർ ബാറ്ററികളും മറ്റുമാണ് പ്രധാനമായും കവരുന്നത്. രാത്രിയുടെ മറവിൽ മാത്രമല്ല പകൽ സമയത്തും എത്തുന്ന മോഷ്ടാക്കൾ നിമിഷങ്ങൾക്കകം സാധനങ്ങളുമായി കടന്നുകളയുകയാണ്. കൂടരഞ്ഞി കോലോത്തുംകടവ് പള്ളിയിൽനിന്ന് ഇൻവെർട്ടറിന്റെ ബാറ്ററി മോഷ്ടിച്ച മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ സി.സി. ടി.വി. ക്യമാറയിൽ പതിഞ്ഞിട്ടുണ്ട്.തിരുവമ്പാടിയിൽ നിർത്തിയിട്ടിരുന്ന ബസിലും അടുത്തിടെ മോഷണം പോയി രുന്നു. തെച്ചിയാട് കല്ലുരുട്ടി, മുക്കം, ചെറുവാടി തെനങ്ങപറമ്പ്. എന്നിവിടങ്ങളിൽ പള്ളികളിലും വീടുകളിൽനിന്നുമൊക്കെയായി ഈയിടെയായി ബാറ്ററി മോഷണം പോയിട്ടുണ്ട്. പലയിടത്തും സി.സി.ടി.വി. ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ സാധിച്ചിട്ടില്ല. മുക്കം, തിരുവമ്പാടി പോലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ പരാതികളാണ് ലഭി ച്ചിട്ടുള്ളത്. രാത്രി പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.



