KODANECHERYLOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

മലബാർ റിവർ ഫെസ്റ്റിവൽ വിളംബര ജാഥ കൃഷി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി: കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ അഭിമാനമായ മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ പ്രചാരണാർത്ഥം കോടഞ്ചേരിയിൽ വിളംബര ജാഥയും ദേശിയ അന്തർദേശീയ കlയാക്കർമാർക്കുള്ള സ്വീകരണവും സംഘടിപ്പിച്ചുവിളംബര ജാഥയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. വൈറ്റ് വാട്ടർ റിവർ ഫെസ്റ്റിവൽ മലബാറിന്റെ ടൂറിസ്റ്റ് സാധ്യതകൾ അന്താരാഷ്ട്ര തലത്തിൽ എത്തിച്ചെന്നും ടൂറിസത്തിന് എല്ലാ സഹായങ്ങളും സംസ്ഥാന സർക്കാർ ചെയ്യുമെന്നും. മലയോര മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കുമെന്നും വന്യമൃഗ ശല്യം തടയുന്നതിന് ശാശ്വത പരിഹാരം കാണുമെന്നും വനത്തിൽ നിന്ന് കൃഷിഭൂമിയിലേക്ക് ഒരു വന്യമൃഗം പോലും പ്രവേശിക്കാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കാട്ടാന ശല്യം തടയുന്നതിന് വന അതിർത്തി പ്രദേശത്തുനിന്ന് ഇടിച്ചക്ക സർക്കാർ സംഭരിക്കുമെന്നും കർഷകരുടെ വിവിധ പ്രശ്നങ്ങൾക്ക് പണം ഒരു പ്രശ്നമായി വരില്ലന്നും റബറിന് താങ്ങുവില 300 രൂപയായി സർക്കാർ ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ സി. കെ. കാസിം അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാരായ അന്നക്കുട്ടി ദേവസ്യ, ബിജു താന്നിക്കാക്കുഴി, ജിതിൻ പല്ലാട്ട്, ബോബി ഷിബു. വൈസ് പ്രസിഡന്റുമാരായ അലക്സ് തോമസ് , ജോർജ് കുട്ടി കക്കാടം പൊയിൽ കെ കെ സി എ പ്രസിഡന്റ് അനിൽ ബോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, ജോബി ഇലന്തൂർ, റിയാനസ് സുബൈർ,വിൻസെന്റ് വടക്കേമുറിയിൽ, മിനി സണ്ണി, സണ്ണി കാപ്പാട് മല, റൂബി തമ്പി, ബേബി വളയത്തിൽ, ജ്യോതി സന്തോഷ്, അഭിലാഷ് കുമാർ ടി ജി, പ്രദീപ് ചന്ദ്രൻ, കെഎം പൗലോസ്, അബൂബക്കർ മൗലവി, ജെയ്സൺ മേനാ കുഴി, ബിനു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.മലബാർ റിവർ ഫെസ്റ്റിവൽ കേരളത്തിലെ പ്രധാന സാഹസിക ടൂറിസം മേളകളിലൊന്നാണ്. രാജ്യത്തിനകത്തും വിദേശത്തുനിന്നുമായി നിരവധി കയാക്കർമാർ പങ്കെടുക്കുന്ന ഈ അന്താരാഷ്ട്ര മത്സരത്തിന് മുന്നോടിയായുള്ള വിളംബര ജാഥയും സ്വീകരണവും ജനപങ്കാളിത്തം കൊണ്ട് മലബാർ റിവർ ഫെസ്റ്റിവൽ ജനശ്രദ്ധ നേടി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com