News

കോഴിക്കോട്ട് തെരുവുനായ ആക്രമണം; രണ്ടു കുട്ടികളടക്കം മൂന്നുപേർക്ക് പരുക്ക്

കോഴിക്കോട്:അരക്കിണറിൽ തെരുവുനായ ആക്രമണത്തിൽ രണ്ടു കുട്ടികളടക്കം മൂന്നുപേർക്ക് പരുക്കേറ്റു. നൂറാസ് (12), വൈഗ (12), ഷാജുദീൻ എന്നിവർക്കാണ് പരുക്കേറ്റത്. കുട്ടികളെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ഷാജുദീന് കടിയേറ്റത്. ഞായറാഴ്ച വൈകിട്ട് 3.30നാണ് സംഭവം. അരക്കിണർ കോവിഡ് വിലാസം സ്കൂളിന് സമീപത്തുവച്ചായിരുന്നു ആക്രമണം.

നൂറാസിന്റെയും ഷാജുദീന്റെയും പരുക്ക് ആഴമുള്ളതാണ്. ഷാജുദീനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.അതേസമയം, തെരുവുനായശല്യം നേരിടാന്‍ കര്‍മപദ്ധതി തയാറാക്കുമെന്നും തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്നും തദ്ദേശമന്ത്രി എം.ബി.രാജേഷ് അറിയിച്ചു. വന്ധ്യംകരണത്തിന് 30 സെന്ററുകള്‍ സജീവമാണെന്നും പൊതുജനപങ്കാളിത്തത്തോടെ തെരുവുനായ ശല്യത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സുപ്രീംകോടതി ഉള്‍പ്പടെ അടിയന്തര ഇടപെടല്‍ നടത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com