KERALA NEWSNews
പെന്‍സില്‍ കട്ടറിലും ടൈഗര്‍ ബാമിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റംസ് പിടിയില്‍. ദുബായില്‍ നിന്ന് എത്തിയ കാസര്‍ഗോഡ് സ്വദേശി ഷബീറാണ് (28) കസ്റ്റംസിന്റെ പിടിയിലായത്. 769 ഗ്രാം സ്വര്‍ണമിശ്രിതം ഇയാളില്‍ നിന്നും കസ്റ്റംസ് കണ്ടെടുത്തു.
സ്ത്രീകളുടെ ഹാന്‍ഡ്ബാഗ്, പെന്‍സില്‍ കട്ടര്‍, ടൈഗര്‍ ബാം, കുക്കിങ്ങ് പാന്‍ എന്നിവയില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസും പോലീസും ചേര്‍ന്ന് വന്‍ സ്വര്‍ണ വേട്ട ആണ് നടത്തുന്നത്. കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം ആണ്. ഇക്കാലയളവില്‍ 25 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു.



