KERALA NEWSNews

തീവ്രന്യൂനമർദ്ദം ഇന്ന് ശക്തി കുറയും, സംസ്ഥാനത്തെ മഴ സാഹചര്യവും മാറും; 6 ജില്ലകളിൽ ജാഗ്രത നിർദ്ദേശം

സംസ്ഥാനത്തെ മഴ സാഹചര്യം മാറുന്നു. ഇന്ന് കൂടിയേ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളുവെന്നാണ് വ്യക്തമാകുന്നത്. തെക്കു ഒഡിഷ തീരത്തിന് സമീപമായുള്ള തീവ്ര ന്യൂനമർദ്ദം ഇന്ന് ശക്തി കുറയാനാണ് സാധ്യത. ഇതിനാലാണ് ഇന്നത്തോടെ മഴയ്ക്കും ശക്തി കുറയുക. അതേസമയം ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. മധ്യ – വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.  ഇത് പ്രകാരം 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com