
മുക്കം നഗരസഭയിലെ തെരുവുനായ ശല്യം നേരിടാൻ നഗരസഭാ കൗൺസിൽ രൂപം നൽകി. എല്ലാ വളർത്തുനായ്ക്കൾക്കും ലൈസൻസ് എർപ്പെടുത്താനും വാക്സിൻ നിർബന്ധമായും നൽകാനും തീരുമാനിച്ചു
തെരുവുനായ്ക്കൾക്കു വാക്സിൻ നൽകാൻ ധാരണയായി. അപകടകാരികളായ നായക്കളെ കണ്ടെത്താനും ആവശ്യമായ നടപടി സ്വീകരിക്കാനും തിരുമാനിച്ചു. ഡോഗ് ബൈ ലോ ഉണ്ടാക്കാൻ തീരുമാനിച്ചു. നഗരസഭാതലത്തിൽ ജനകീയ കമ്മറ്റി ഉണ്ടാക്കി. ആവശ്യമായ ജീവനക്കാരെ താലക്കാലികാടിസ്ഥാനത്തിൽ നിയമിക്കും. ഷെൽട്ടറിനാവശ്യമായ സ്ഥലം കണ്ടെത്താനും തീരുമാനമായി. കൗൺസിൽ യോഗത്തിൽ ചെയർമാൻ പി.ടി.ബാബു അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷർ അഡ്വ ചാന്ദ്നി, വി.കുഞ്ഞൻ, ഇ. സത്യ നാരായണൻ ,വേണുഗോപാലൻ, അബ്ദുൾമജീദ് ,വേണു കല്ലുരുട്ടി, മധു, ഗഫൂർ കല്ലുരുട്ടി എന്നിവർ സംസാരിച്ചു. വെറ്റിനറി ഡോക്ടർ കൃഷ്ണ സൂരജ് പദ്ധതി വിശദീകരിച്ചു. സൂപ്രണ്ട് ബഷീർ സംസാരിച്ചു.



