News

ആരോഗ്യ മേഖലയിൽ സുവർണ്ണ നേട്ടവുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്.


തിരുവനന്തപുരം:മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന ആര്‍ദ്ര കേരള പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയ കാരശ്ശേരി പഞ്ചായത്തിന് തിരുവനന്തപുരം കേരള സർവ്വകലാശാലയുടെ സെനറ്റ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ആദരവ് ഏറ്റുവാങ്ങി.

വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ , ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജംഷിദ് ഒളകര, നൗഷാദ് കെ. കെ,കുഞ്ഞാലി മമ്പാട്ട്,ശ്രുതി കമ്പളത്ത്,എം. ആർ സുകുമാരൻ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ അരവിന്ദൻ, മംഗൾ റാം എന്നിവരും സന്നിഹിതരായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com