LOCAL NEWSNews

കല്ലാനോട് കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പാർക്കിങ് നിരോധിച്ചു

കല്ലാനോട് തോണിക്കടവ്, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പാതയോരത്തെ പാർക്കിങ് ഗതാഗത തടസ്സത്തിനു കാരണമാകുന്നതിനെ തുടർന്ന് പാർക്കിങ് നിരോധിക്കാൻ പഞ്ചായത്ത്, പൊലീസ് അധികൃതരുടെ യോഗം തീരുമാനിച്ചു. ടൂറിസ്റ്റ് കേന്ദ്രമായ തോണിക്കടവ് മുതൽ കരിയാത്തുംപാറ വരെയുള്ള മേഖലയിൽ റോഡിന്റെ ഇരുവശവും പാർക്കിങ് അനുവദിക്കില്ല. പാർക്കിങ് നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചു. ജലസേചന വകുപ്പ് ഒരുക്കിയ പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ നിർത്തണം.

ടൂറിസ്റ്റ് കേന്ദ്രത്തിൽ തിരക്കുള്ള ദിവസങ്ങളിൽ പൊലീസിന്റെ സേവനം ലഭ്യമാക്കും. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പാർക്കിങ് ബോർഡ് സ്ഥാപിക്കൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ ഒ.കെ.അമ്മദ്, ഡാർലി ഏബ്രഹാം, മെംബർമാരായ ജെസി കരിമ്പനക്കൽ,സണ്ണി പുതിയകുന്നേൽ,വിജയൻ കിഴക്കയിൽമീത്തൽ, എസ്ഐ എം.കെ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com