LOCAL NEWSMUKKAMNews

മുക്കം നഗരസഭയിൽ തെരുവ് നായകൾക്ക് വാക്സിൻ നൽകി

മുക്കം നഗരസഭയിൽ തെരുവ് നായകൾക്ക് വാക്സിൻ നൽകി മുക്കം നഗരസഭയും മുക്കം റോട്ടറി ക്ലബ്ബ് ൻ്റെയും നേതൃത്വത്തിലാണ് തെരുവ് നായകൾക്ക് വാക്സിൻ നൽകുന്നത്.പ്രത്യേക പരീശീലനം ലഭിച്ച ക്യാച്ചർമാരാണ് നായകളെ പിടിക്കുന്നത്. നഗരസഭാ ചെയർമാൻ പിടി ബാബുവിനെ നേതൃത്വത്തിൽ മുക്കം ടൗണിലാണ് വാക്സിൻ നൽകുന്നതിന് തുടക്കംകുറിച്ചത്

റോട്ടറി ക്ലബ്ബിൻറെ പ്രസിഡൻറ് റിട്ടേഡ് വെറ്റിനറി ഡോക്ടർ നീന കുമാറിൻറെ നേതൃത്വത്തിൽ ഡോക്ടർ ജയതിലക്, കെ.പിഅനിൽകുമാർ ,ഡോക്ടർ മനോജ്, സിബി മാസ്റ്റർ, കെ.നന്ദകുമാർ , രാജേസൻ വെള്ളാരം കുന്നത്, ഹുസ്സൻ ഗ്രീൻ ഗാർഡൻ, സുകുമാരൻ മാസ്റ്റർഎന്നിവർ പങ്കെടുത്തു, മുക്കം നഗരസഭയിൽ 1500ലധികം തെരുവുനായകൾ ഉണ്ടെന്ന് കണക്കാക്കുന്നു. ഇതിനെല്ലാം വാക്സിൻ നൽകുക എന്നുള്ള ലക്ഷ്യമാണ് നഗരസഭ ,ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത്.

പേവിഷ ബാധ കെതിരെയുള്ള വാക്സിനാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ഈ വാക്സിൻ കാലാവധി ഒരു വർഷമാണ് . വളർത്തു നായകൾക്ക് ഇപ്പോൾ മുക്കം മൃഗാശുപത്രിയിൽ വെച്ച് വാക്സിൻ നൽകിക്കൊണ്ടിരിക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com