KERALA NEWSNews

ഒരു ‘സ്‌മോള്‍’ ബ്രേക്ക്; ബിവറേജസിന് ഇനി വരുന്നത് കൂട്ട അവധി ദിനങ്ങള്‍

തിരുവനന്തപുരം: ബിവറേജസിന് ഇനി വരാന്‍ പോകുന്നത് കൂട്ട അവധി ദിനങ്ങള്‍. സെപ്റ്റംബര്‍ 30 ന് വൈകിട്ട് ഏഴിന് അടയ്ക്കുന്ന ബിവറേജസ് ഒക്ടോബര്‍ 1,2 തീയതികളില്‍ അടഞ്ഞുകിടക്കും. അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പായതിനാല്‍ സെപ്റ്റംബര്‍ 30ന് വൈകുന്നേരം ഏഴുമണിയ്ക്ക് ബിവറേജസ് അടയ്ക്കും. ഒക്ടോബര്‍ ഒന്നിനും കണക്കെടുപ്പിനെ തുടര്‍ന്നുള്ള അവധി ബാധക്കും.

ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാല്‍ അന്നും ബിവറേജസ് അടഞ്ഞുകിടക്കും. ഒക്ടോബര്‍ മൂന്നു മുതല്‍ ബിവറേജസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. നേരത്തെ ബിവറേജസിന്റെ അവധി ദിവസങ്ങള്‍ സംബന്ധിച്ചുള്ള ഒരു ഫ്‌ലക്‌സ് ബോര്‍ഡ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വരും ദിവസങ്ങളിലുള്ള ബിവറേജസ് അവധികളെയാണ് ഫ്‌ലക്‌സില്‍ സൂചിപ്പിച്ചിരുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com