
പോഷൻ അഭിയാൻ പദ്ധതിയിൽ ആയുഷിന്റെ ഭാഗമായി പോഷകാഹാര കുറവ് പരിഹരിക്കുക എന്ന വിഷയത്തിൽ കൂടരഞ്ഞി പഞ്ചായത്തിലെഗർഭിണികൾ പാലൂട്ടുന്ന അമ്മമാർ 0-6കുട്ടികളുടെ അമ്മമാർ, അങ്കണവാടി വർക്കർമാർ എന്നിവർക്ക് Dr ലിയ (മെഡിക്കൽ ഓഫീസർ കൂടരഞ്ഞി ആയുർവേദ ഡിസ്പെൻസറി) നടത്തിയ ബോധവൽക്കരണ ക്ലാസ്സ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു .
ആറു വയസ്സിനു താഴെയുള്ള കുട്ടികൾ ,കൗമാരക്കാരായ കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന പരിപാടിയാണ് പോഷൻ മാ. 2018-ൽ ആണ് തുടക്കം കുറിച്ചത്.പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത് വിവിധ സ്ഥിരംസമിതി അധ്യക്ഷരായ, ജോസ് തോമസ്, വി എസ് രവീന്ദ്രൻ, മെമ്പർ മാരായ ജെറീന റോയ്, ബിന്ദു ജയൻ, ബെൽബിൻ സെബാസ്റ്റ്യൻ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു


