
തിരുവമ്പാടി:ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ പോഷൻ അഭിയാൻ മാസാചരണത്തിന്റെ ഭാഗമായി ഒരു ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.
കൂടരഞ്ഞി ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൺ പുത്തൂർ ക്ലാസ്സിന് നേതൃത്വം നല്കി. വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും, ലഹരിയുടെ വിപത്തിനെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു.
ജീവിതശൈലി രോഗങ്ങൾ വരാതിരിക്കുവാൻ ചിട്ടയായ വ്യായാമവും, പോഷക സമൃദ്ധമായ ഭക്ഷണരീതിയും ശീലമാക്കണമെന്നു അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് അധ്യാപകരായ എബി ദേവസ്യ, എൻ. ജെ ദീപ, ആലീസ് വി തോമസ്, സിസ്റ്റർ ഷൈനി മാത്യു തുടങ്ങിയവർ നേതൃത്വം നല്കി.


