
ആസാദിക അമൃത് മഹോത്സവിനോട് അബുബന്ധിച്ചു നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട് നടത്തുന്ന ക്ലീൻ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി രചന കലസാംസ്കാരിക വേദി പുത്തൂർ കനിങ്ങാം പുറം അംഗനവാടിയും പരിസരങ്ങളും ശുചീകരിച്ചു.നെഹ്‌റു യുവ കേന്ദ്ര നാഷണൽ യൂത്ത് വോളണ്ടീയർ കെ. വൈ.ജോസ്ന മുഖ്യതിഥിയായി.ആർ. എം. അനീസ് അധ്യക്ഷനായി. അസീം, നസീജ് അസീം എം.പി,ഹമ്മാദ് പി.പി,അൻസാർ ഇബ്നു അലി,റമീസ് അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി

ക്ലീൻ ഇന്ത്യ ക്യാമ്പയിൻ നടത്തി
കൂടരഞ്ഞി:ആസാദി ക അമൃത് മഹോത്സവിനോട് അബുബന്ധിച്ചു നെഹ്‌റു യുവ കേന്ദ്ര കോഴിക്കോട് നടത്തുന്ന ക്ലീൻ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി അർജുന സ്പോർട്സ് ക്ലബ് കൂടരഞ്ഞി കൂടരഞ്ഞി പഞ്ചായത്ത് സ്റ്റേഡിയവും പരിസരങ്ങളും ശുചീകരിച്ചു.ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു.നെഹ്‌റു യുവ കേന്ദ്ര നാഷണൽ യൂത്ത് വോളണ്ടീയർ കെ. വൈ.ജോസ്ന മുഖ്യതിഥിയായി. ക്ലബ് പ്രസിഡന്റ് തോമസ് പോൾ അധ്യക്ഷനായി. പ്രദീപ്, നോബൽ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി



