
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിച്ചതായി അധികൃതർ. ഇൻഡ്യൻ ഓയിൽ സിഎൻജി പൈപ്പ് ലൈനിലാണ് ചോർച്ച കണ്ടെത്തിയത്. പിഡബ്ലുഡി വിഭാഗം കുഴിയെടുക്കുമ്പോൾ ഗ്യാസ് പൈപ്പ് ലൈനിൽ തട്ടിയതാണെന്ന് ഫയർഫോഴ്സ് വ്യക്തമാക്കി. അഗ്നിശമനസേന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അദാനിയുടെ സിഎൻജി പൈപ്പ് ലൈനിലാണ് ചോർച്ച കണ്ടെത്തിയത്. ബാലുശേരി കരുമലയിൽ പ്രധാന പൈപ്പിൽ നിന്ന് വീട്ടിലേക്ക് ഉള്ള പൈപ്പിലാണ് ചോർച്ച ഉണ്ടായത്. സംഭവത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായിരുന്നു. എന്നാൽ ആർക്കും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഇല്ല.



