LOCAL NEWSNews

കോഴിക്കോട് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മോഷ്ടാവെത്തിയത് പുലർച്ചെ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തി തുറന്ന നിലയിൽ. ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. ഏഴ് ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് മോഷണം നടത്തിയത്. എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല. 6 ഭണ്ഡാരത്തിൽ നിന്ന് പണം നഷ്ടപ്പെട്ടെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കുന്നു. വടക്കേ വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. 3:34 ന് ക്ഷേത്രത്തിൽ കടന്നതായി സിസിടിവി യിലെ സമയം വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. 4:45 ന് മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഹെല്‍മെറ്റ് ധരിച്ച് മോഷ്ടാവ് അകത്ത് കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com