
തിരുവമ്പാടി: വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടായിരുന്ന തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ വർഷങ്ങളായി നിലനിൽക്കുന്ന വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താൻ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒടുക്കം ഇന്ന് രാവിലെ ഒരു പറ്റം യുവാക്കൾ രംഗത്തിറങ്ങി ഓവുചാലുകൾ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തി.
കക്കുണ്ട് സ്വാശ്രയസംഘത്തിലെ യുവാക്കളാണ് ഈ ഉദ്യമത്തിന് തയ്യാറായി മുന്നോട്ടുവന്നത്.
സംഘം പ്രസിഡന്റ് നിസാമുദ്ദീൻ,സെക്രട്ടറി സുബൈർ നടുക്കണ്ടി,ട്രഷറർ ആസിഫ് അംഗങ്ങളായ അബ്ദുറഹ്മാൻ,മുഹമ്മദ് കുട്ടി,ഗഫൂർ,ഷാജി,സലാം,അസീസ് പിജെ,അബ്ദു ആറങ്ങോടൻ,ഫിറോസ് ആറങ്ങോടൻ എന്നിവർ പങ്കെടുത്തു



