
തിരുവമ്പാടി:സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളെ നാം അതിജീവിച്ചെങ്കിലും പുസ്തകങ്ങളിൽ നിന്ന് ഇന്നത്തെ തലമുറ അകലുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കാൻ വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് വായനയെ വളർത്താൻ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തിൽ പുസ്തക വണ്ടിയുടെ പ്രയാണം തിരുവമ്പാടി പഞ്ചായത്തിലെ വ്യത്യസ്ത ഭാഗങ്ങളിലൂടെ ജനങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് കടന്നു പോകുന്നു. പൗര പ്രമുഖർ ,രക്ഷിതാക്കൾ, വ്യാപാരികൾ , അധ്യാപകർ , ജീവനക്കാർ, തൊഴിലാളികൾ, അഭ്യുദയകാംഷികളായ സുമനസുകൾ എന്നിവരുടെ സഹകരണത്തോടെ പുസ്തക സമാഹരണം നടത്തുകയും ഫ്ലാഷ് മോബ് അവതരിപ്പിച്ചു കൊണ്ട് വായനയെ പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശം കുട്ടികൾ നല്കുകയും ചെയ്തു.. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ള വായന ആഗ്രഹിക്കുന്ന , ഭിന്ന ശേഷിക്കാരായ കുട്ടികൾ, മുതിർന്നവർ എന്നിവർക്കും പൊതുലൈബ്രറികൾക്കും പുസ്തകങ്ങൾ നൽകി വായനയുടെ മഹത്വം നമ്മുടെ പഞ്ചായത്തിലും സ്വായത്തമാക്കാനുള്ള ഈ എളിയ ശ്രമത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ.ഫാ. അമൽ പുരയിടത്തിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൺ ലിസി മാളിയേക്കൽ പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റംല ചോലയ്ക്കൽ , തോമസ് വലിയപറമ്പൻ( പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട്), ബാലകൃഷ്ണൻ പുല്ലങ്ങോട്ട്( വ്യാപാരി വ്യവസായി ജനറൽ സെക്രട്ടറി), വിപിൻ എം. സെബാസ്റ്റ്യൻ ( പ്രിൻസിപ്പാൾ), സജി തോമസ് പി.( ഹെഡ് മാസ്റ്റർ), അഗസ്റ്റിൻ മടത്തിപ്പറമ്പിൽ (SHUP ഹെഡ് മാസ്റ്റർ), ഫാ.ജോജോ ജോസഫ് ,ജോസഫ് പുരയിടത്തിൽ, കെ.ടി സെബാസ്റ്റ്യൻ, ജോസ് ജേക്കബ്, ഇ.ജെ പീറ്റർ , ബാബു ഇടക്കര, ഡോ. ബെസ്റ്റി , ഫെബിൻ ജോർജ്, ബിബിൻ കെ ഷാജി, ടിയാര സൈമൺ, ലിറ്റി സെബാസ്റ്റ്യൻ , ഗ്ലാഡി സിറിൽ ,സി. ഷേർലി സെബാസ്റ്റ്യൻ,സി. നൈസി സേവ്യർ , റസിയ കെ.വി , നീന ജോഫി എന്നിവർ പങ്കെടുത്തു.



