
കോഴിക്കോട്:സ്കൂൾ ബസ് ഡ്രൈവർമാർക്ക് ആർടി ഓഫിസ് പരിശീലനം 14നു രാവിലെ 9ന് ചെലവൂർ ലിറ്റിൽ ഫ്ലവർ ഇംഗ്ലിഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പരിശീലനത്തിൽ പങ്കെടുക്കാത്ത ഡ്രൈവർമാർക്ക് അടുത്ത അധ്യയന വർഷം സ്കൂൾ വാഹനം ഓടിക്കാൻ കഴിയില്ല. പങ്കെടുക്കുന്നവർ ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം



