
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോൽസവത്തിൽ തരംഗമായി മുക്കം ഗ്രെയിസ് പാലിയേറ്റീവ് കെയർ യൂണിറ്റിലെ ഭിന്ന ശേഷിക്കാരുടെ വിത്ത് പേനകൾ വിൽക്കുന്ന സത്യ സന്ധതാ സ്റ്റോർ . നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റാണ് സ്റ്റാൾ ഒരുക്കിയത്.

കൂമ്പാറ സ്വദേശിയായ സുബൈർ മരച്ചില്ലകൾ കൊണ്ട് പ്രത്യേക രീതിയിലാണ് സ്റ്റോർ നിർമ്മിച്ചത്. അർദ്ധരാത്രിയിലും ഇവിടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, ശിവൻ കുട്ടി, മേയർ ബീനാ ഫിലിപ്പ്, എം.കെ രാഘവൻ എം.പി , കെ.കെ രമ എം.എൽ എ, എഴുത്തുകാരൻ പി.കെ ഗോപി തുടങ്ങിയ പ്രമുഖർ സ്റ്റാൾ സന്ദർശിച്ചു.



