LOCAL NEWSNews

ഓമശ്ശേരിയിൽ ജൈവ വൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു

ഓമശ്ശേരി:മണ്ണും പച്ചപ്പും പ്രകൃതിയും സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി ഓമശ്ശേരി പഞ്ചായത്തിൽ ജൈവ വൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു. കൂടത്തായി കൊല്ലപ്പടിയിൽ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പത്ത്‌ സെന്റ്‌ സ്ഥലത്താണ്ജൈവ ഉദ്യാനം ഒരുക്കുന്നത്. വിവിധ ഇനത്തിൽപെട്ട ചെടികൾ, ഔഷധ സസ്യങ്ങൾ, സംരക്ഷിത മരങ്ങൾ, ശലഭോദ്യാനം, പൂച്ചെടികൾ, മീൻ കുളം തുടങ്ങിയ സംവിധാനങ്ങളോടെയാണ്‌ ജൈവ വൈവിധ്യ ഉദ്യാനം നിർമ്മിക്കുന്നത്‌. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ പഞ്ചായത്ത്‌ ഭരണസമിതി നിർമ്മിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. പഞ്ചായത്ത്‌തല ജൈവ വൈവിധ്യ പരിപാലന സമിതിയുടെ (ബി.എം.സി) തീരുമാന പ്രകാരം പഞ്ചായത്തിലെ കണ്ണങ്കോട്‌ മലയിൽ ഒരേക്കർ സ്ഥലത്ത്‌ സംരക്ഷിത വന വൽക്കരണവും നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുൽ നാസർ പറഞ്ഞു.പ്രാദേശിക ജൈവ വൈവിധ്യത്തിന്‌ പ്രാധാന്യം നൽകുന്ന തരത്തിൽ തനതായ സസ്യങ്ങളും സംരക്ഷണ പ്രാധാന്യമുള്ളതുമായ സസ്യജാലങ്ങൾക്കും ഉദ്യാനത്തിൽ മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com