കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ വൃക്കരോഗികൾക്ക് ഡയാലിസിസിനായി ഇനി യാത്രചെയ്തു ബുദ്ധിമുട്ടേണ്ട. വൃക്കരോഗികൾക്ക് മരുന്നുൾപ്പെടെയുള്ള ഡയാലിസിസ് കിറ്റ് വീട്ടിലെത്തിച്ചുനൽകാൻ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പദ്ധതി തുടങ്ങി.
മണാശ്ശേരി, ഓമേശ്ശേരി, ഓടത്തെരുവ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളെയാണ് രോഗികൾ ആശ്രയിച്ചിരുന്നത്.ചികിത്സച്ചെലവിനുപുറമെ വണ്ടിക്കൂലികൂടി കണ്ടെത്തണം. ഈ പ്രതിസന്ധികൾ തിരച്ചറിഞ്ഞാണ് പഞ്ചായത്ത് പദ്ധതി തുടങ്ങിയത്..
കഴിഞ്ഞവർഷംമുതൽ മരുന്നും കിറ്റും സൗജന്യമായി വിതരണംചെയ്യുന്ന സാന്ത്വനം പദ്ധതി പഞ്ചായത്ത് ഏറ്റെടുത്തിരുന്നു.രോഗികൾ പാലിയേറ്റീവ് സെന്ററിൽചെന്ന് കിറ്റ് വാങ്ങുകയായിരുന്നു ചെയ്തിരുന്നത്.
ഇതിനായി രോഗികൾക്കുണ്ടാകുന്ന പ്രയാസവും സാമ്പത്തികച്ചെലവും ഒഴിവാക്കാനാണ് ഇപ്പോൾ വീടുകളിലെത്തിച്ചുനൽകുന്ന പദ്ധതി ആവിഷ്കരിച്ചത്.പഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പാലിയേറ്റീവ് വൊളന്റിയർമാർ ഈ ദൗത്യം നിർവഹിക്കും. പാലിയേറ്റീവ് അസോസിയേഷനായിരുന്നു കഴിഞ്ഞവർഷംവരെ വൃക്കരോഗികൾക്ക് മരുന്നുംമറ്റും നൽകിയിരുന്നത്.
ഇതാണ് പഞ്ചായത്ത് ഏറ്റെടുത്തത്. ട്യൂബ്, ഡയലൈസർ, ആഴ്ചയിലും ഓരോമാസത്തിലും നൽകുന്ന ഇഞ്ചക്‌ഷൻ ഉൾപ്പെടെ ഒരുരോഗിക്ക് മാസം 5113 രൂപയാണ് ചെലവ്. ഇതിനുപുറമെയുള്ള മരുന്നുകളും നൽകുന്നു. പദ്ധതിക്ക് 10 ലക്ഷം രൂപയാണ് വകയിരുത്തിയത്.
2008-ൽ പ്രവർത്തനം തുടങ്ങിയ പാലിയേറ്റീവ് അസോസിയേഷൻ 171 കിടപ്പ് രോഗികളടക്കം 374 പേരെ പരിചരിക്കുന്നുണ്ട്.ഇതിൽ 35-ഓളം കിഡ്നിരോഗികളാണ്. എം. അബ്ദുറഹിമാൻ ചെയർമാനും പി.എം. അബ്ദുൾനാസർ കൺവീനറുമായ അസോസിയേഷനിൽ
166 വൊളന്റിയർമാരുണ്ട്. ഡയാലിസിസ് ചെയ്യുന്ന 20 പേരടക്കം 25-ഓളം രോഗികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക 166 വൊളന്റിയർമാരുണ്ട്. ഡയാലിസിസ് ചെയ്യുന്ന 20 പേരടക്കം 25-ഓളം രോഗികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.



