
കോഴിക്കോട് : കൊടിയത്തൂരിൽ സ്ക്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥി പാഴൂർ സ്വദേശി മുഹമ്മദ്ബാഹിഷ്(14) ആണ് മരിച്ചത്. വൈകിട്ട് അഞ്ചോടെയാണ് സംഭവം.
ബസ് പുറകോട്ടെടുക്കുന്നതിനിടെയായിരുന്നു ഏവരെയും നടക്കുന്ന സംഭവം ഉണ്ടായത്. സ്കൂള്‍ വളപ്പിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡി. കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്കൂൾ യുത്ത് ഫെസ്റ്റിവൽ കഴിഞ്ഞു തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം.
കൊടിയത്തൂർ പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ അറിയിപ്പ്
ഇന്ന് മരണപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥിയോടുള്ള ആദര സൂചകമായി രണ്ടു ദിനം (ഒക്ടോ:18,19) സ്കൂളിന് അവധിയായിരിക്കും എന്ന് പ്രിൻസിപ്പാൾ ബിജു എം.എസ്, ഹെഡ് മാസ്റ്റർ സുധീർ ജി എന്നിവർ അറിയിച്ചു.



