
നെല്ലിപ്പൊയിൽ :പുതുതലമുറയിൽ അന്യം നിന്ന് പോകുന്ന വായനയെ പരിപോഷിപ്പിക്കുന്ന തിനായി മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ വായനാദിനമായ ജൂൺ 19 മുതൽ ഒരു മാസം നീണ്ടുനിന്ന വായന മാസാചരണം സമാപിച്ചു.
സമാപന വേളയിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും നെല്ലിപ്പൊയിൽ പബ്ലിക് ലൈബ്രറി സന്ദർശിക്കുകയും ലൈബ്രറിയുടെ പ്രവർത്തനങ്ങളും നിയമങ്ങളും മനസ്സിലാക്കുകയും ലൈബ്രറി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു.
വായനാമൂല ,പുസ്തക പ്രദർശനം, എന്റെ ജന്മദിനത്തിന് സ്കൂളിന് ഒരു പുസ്തകം, വായനാ മത്സരം, രചന മത്സരങ്ങൾ , സാഹിത്യ ക്വിസ്, ഹോം ലൈബ്രറി ,വിശ്വസാഹിത്യങ്ങളെ പരിചയപ്പെടൽ ,സാഹിത്യ വിശേഷം പങ്കുവെക്കൽ ,കുട്ടികഥാ- കവിത രചനകൾ മുതലായവ വായന മാസാചരണത്തെ വേറിട്ടതാക്കി.ഹെഡ്മിസ്ട്രസ് ആൻസി തോമസ്, അധ്യാപകരായ ജോയ് ജോർജ് , അനുപമ ജോസഫ് എന്നിവർ നേതൃത്വം നൽകി.



