KODANECHERYLOCAL NEWSNews

ജീവതാളം പദ്ധതിക്ക് തുടക്കമായി

കോടഞ്ചേരി: സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിതശൈലി രോഗ പ്രതിരോധ നിയന്ത്രണ സംവിധാനമായ ജീവതാളം പദ്ധതിക്ക് കോടഞ്ചേരി പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ജീവതാളം പദ്ധതിയുടെ  പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലിസി ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ കെ.പി സ്വാഗതം ആശംസിച്ചു. കോടഞ്ചേരി എഫ്.എച്ച്.സി  മെഡിക്കൽ ഓഫീസർ ഡോ. അബ്ദുറഹിമാൻ കെ.കെ  ആമുഖ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ്  സുബൈർ എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യു പദ്ധതി വിശദീകരണം നൽകി. പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും മെഡിക്കൽ ഓഫീസർ കൺവീനറുമായി പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. പദ്ധതിയുടെ ഭാഗമായി ആശാ പ്രവർത്തകരുടെയും കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെയും സഹായത്തോടെ 18 വയസ്സിന് മുകളിലുള്ളവർക്കായി ആരോഗ്യ സർവേ നടത്തും. തുടർന്ന് ആരോഗ്യവകുപ്പിലെ വിദഗ്ധരുടെ നേതൃത്വത്തിൽ രോഗനിർണയ സ്ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com