
തിരുവമ്പാടി:മുക്കം ഉപജില്ല ഒക്ടോബർ 13, 14 തീയതികളിലായി സംഘടിപ്പിച്ച ശാസ്ത്രതോത്സവത്തിൽ വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രതിഭകളെ സ്കൂളിൽ ആദരിച്ചു.27 കുട്ടികളാണ് മേളയിൽ മാറ്റുരച്ചത്. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും, മോമെന്റോയും കുന്നമംഗലം ബി ർ സി ട്രെയിനർ ഹാഷിദ് കെ. സി വിതരണം ചെയ്തു. ഓരോരുത്തരുടെയും കഴിവുകൾ വ്യത്യസ്തമാണെന്നും ആ കഴിവുകളെ പ്രകടിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഹാഷിദ് കുട്ടികളോട് ആവശ്യപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ ചടങ്ങിൽ ആശംസ അറിയിച്ചു.



