KSSPA ( കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) തിരുവമ്പാടി മണ്ഡലം കമ്മിറ്റി രൂപീകരണം

KSSPA ( കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) തിരുവമ്പാടി മണ്ഡലം ജനറൽബോഡി, തിരുവമ്പാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ ചേർന്നു. പെൻഷൻകാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ KSSPA യുടെ പ്രവർത്തനം തിരുവമ്പാടി പഞ്ചായത്തിൽ ശക്തിപ്പെടുത്തുന്നതിന് തീരുമാനിച്ചു.
പുതിയ മണ്ഡലം കമ്മിറ്റി തിരഞ്ഞെടുത്തു. KSSPA നിയോജക മണ്ഡലം പ്രസിഡണ്ട് റോയി മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് കെ സി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, KSSPA സംസ്ഥാന സെക്രട്ടറി എം എം വിജയകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ഒ എം ശ്രീനിവാസൻ, സംസ്ഥാന കൗൺസിൽ അംഗം എ വി സദാനന്ദൻ, ഹനീഫ ആച്ചപറമ്പിൽ, റോബർട്ട് നെല്ലിക്കതെരുവിൽ, ബഷീർ ചൂരക്കാട്ട്, റ്റി റ്റി സുലൈമാൻ, കെ സി തങ്കച്ചൻ, സുന്ദരൻ പ്രണവം തുടങ്ങിയവർ പ്രസംഗിച്ചു.
1) ശമ്പള വർദ്ധനവിനോടൊപ്പം പെൻഷൻ വർദ്ധനവ് നടപ്പിലാക്കിയപ്പോൾ കൊടുക്കുവാൻ കുടിശ്ശിക ആക്കിയ പെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കുക.
2) കുടിശിക ആയിട്ടുള്ള ഡി എ മുഴുവൻ അനുവദിക്കുക.
3) മെഡിസെപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക
തുടങ്ങിയ ആവശ്യങ്ങൾ യോഗം സർക്കാരിനോട് ഉന്നയിച്ചു.



