
തിരുവമ്പാടി:പ്രത്യേകമായ രണ്ട് സാഹചര്യങ്ങളെ തുടർന്ന് ഉപജില്ലാ കലാമേളയുടെ തീയ്യതികൾ പുതുക്കി നിശ്ചയിച്ചു.ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 31 ന് മാത്രമേ പൂർത്തിയാവൂന്ന സാഹചര്യത്തിലുംകലാമേളയുടെ എൻട്രികൾ നടത്തേണ്ട സോഫ്റ്റ് വെയർ സംസ്ഥാനടിസ്ഥാനത്തിൽ തയ്യാറകത്തുമാണ് കലാമേള മാറ്റിവെച്ചത്.
തിരുവമ്പാടിയിലെ വിവിധ സ്കൂളുകൾ, സ്വാഗത സംഘം ചെയർമാൻ, മാനേജ്മെന്റ്, HM – പ്രിൻസിപ്പൽ പ്രതിനിധികൾ, സംഘടന നേതാക്കൾ, വിവിധ കമ്മറ്റികളുടെ ചുമതലക്കാർ , എന്നിവരുമായി ആശയവിനിമയം നടത്തിയാണ് തീയ്യതികൾ മാറ്റി നിശ്ചയിച്ചത്.സോഫ്റ്റ് വെയർ തയ്യാറാകുന്നതനുസരിച്ച്, ഓൺലൈൻ എൻട്രി വിവരം നൽകും. നവംബർ 10ന് (വ്യാഴാഴ്ച) തിരുവമ്പാടി യുപി സ്കൂളിൽ , കലാമേള രജിസ്ട്രേഷൻ നടത്തുംഓഫ് സ്റ്റേജ് ഇനങ്ങൾ നവംബർ 14 തിങ്കളാഴ്ച തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്ക്കൂളിൽ നടത്തും.സ്റ്റേജ് ഇനങ്ങൾ നവംബർ 16,17,18, (ബുധൻ, വ്യാഴം, വെള്ളി) തീയ്യതികളിൽ സേക്രഡ് ഹാർട്ട് UP, HS, HSS, ഇൻഫന്റ് ജീസസ് സ്കൂളുകളിൽ നടക്കുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു


