
മുക്കം സബ്ജില്ലാ സംഘടിപ്പിച്ച പ്രഥമ തിരുവമ്പാടി കോംപ്ലക്സ് സ്പോർട്സ് മത്സരത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ 83 പോയിന്റുമായി ബഹുദൂരം മുന്നിലെത്തി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പുന്നയ്ക്കൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ ആൽബിൻ ബിജു , ലിസാൻഡ്ര ആൻ ജോസഫ് എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും സമ്മാനങ്ങൾ നേടിക്കൊണ്ട് കുട്ടിതാരങ്ങൾ നാടിന് അഭിമാനമായി. അധ്യാപകരായ അജി ജോസഫ്,അലൻ ദാസ്, സിസ്റ്റർ ബീന കുര്യാക്കോസ്, ട്രീസാ മേരി എന്നിവർ കായിക പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.



