
കോഴിക്കോട്: താൻ താലോലിച്ച് വളർത്തിയ മുടി മുറിച്ച് അർബുദ രോഗികൾക്ക് നൽകിയ ആറുവയസ്സുകാരി സ്റ്റാര സ്റ്റാൻലി സ്റ്റാറായി .
തൃശൂർ അമല ഹോസ്പിറ്റലിന്റെ “കേശദാനം സ്നേഹദാനം” എന്ന പ്രോഗ്രാമിൽ, ക്യാൻസർ രോഗത്താൽ മുടി നഷ്ട്ടമായ രോഗികൾക്ക് വിഗ് നിർമ്മിച്ചു നൽകുന്ന പ്രവർത്തനത്തിൽ മുടി ദാനം ചെയ്ത് സ്റ്റാര സ്റ്റാൻലിയും പങ്കാളിയായത്.
കോഴിക്കോട് മൈക്കാവ് കാഞ്ഞിരത്തിങ്കൽ സ്റ്റാൻലി – രമ ദമ്പതികളുടെ ഇളയ മകളാണ്സ്റ്റാര. കൂടത്തായി ലൂർദ്മാതാ ചർച്ച് ഇടവകാഗവും, മുക്കം പള്ളോട്ടി ഹിൽസ് പബ്ലിക് സ്കൂൾ 2 – ആം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ്.
സർട്ടിഫിക്കറ്റും, മൊമെന്റോയും ഗായകൻ വിജയ് യേശുദാസിൽ നിന്നും സ്റ്റാര സ്റ്റാൻലി ഏറ്റുവാങ്ങി.
ഇതിനുമുൻപ് 100 ബൈബിൾ വചനങ്ങൾ മനഃപാഠമാക്കിയും സ്റ്റാര സ്റ്റാൻലി താമരശ്ശേരി രൂപതയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിരുന്നു



