
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തിലെ മലയാളികളെ വായനയുടെ അത്ഭുതലോകത്തേക്ക് കൈപിടിച്ചുയർത്തിയ സാഹിത്യകാരൻ പി.എൻ പണിക്കരുടെ ഓർമ്മ ദിനമായ ജൂൺ 19 വായനാ ദിനമായി ആചരിച്ചു വരുന്നു.
കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായ പി.എൻ പണിക്കരുടെ ചരമദിനത്തിൽ സെന്റ്. ജോസഫ്സ് യു.പി സ്കൂളിലെ കുട്ടികളെ വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനും കുട്ടികളെ കൂടുതൽ വായനയിലേക്ക് ആകർഷിക്കുന്നതിനും താല്പര്യം ജനിപ്പിക്കുന്നതിനുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാചരണത്തിന് വായനാദിന പ്രതിജ്ഞയോടെ തുടക്കം കുറിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് സ്വാഗതം ആശംസിച്ച പരിപാടിയിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ജിതിൻ നരിവേലിൽ അധ്യക്ഷതവഹിച്ചു.
2021ലെ ബാലസാഹിത്യ സംസ്ഥാന അവാർഡ് ജേതാവും,സാഹിത്യകാരിയും റിട്ട. അധ്യാപികയുമായ കെ.ടി ത്രേസ്യ ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് സിജോ മളോല,ലൈബ്രറി കൗൺസിൽ അംഗങ്ങളായ സണ്ണി സാർ,തോമസ് സാർ അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



