LOCAL NEWSNewsTHIRUVAMBADY

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും ,അനുസ്മരണവും നടത്തി

തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണവും ,അനുസ്മരണവും നടത്തി. 1984 ഒക്ടോബർ 31,നെഞ്ചിലും തോളിലും വയറ്റിലും സ്വന്തം അംഗരക്ഷനായ ബേയന്ത് സിംഗിന്റെ സർവ്വീസ് റിവോൾവറിൽ നിന്ന് 3 വെടിയുണ്ടകളും,മറ്റൊരു അംഗരക്ഷകൻ സത് വന്ത് സിംഗിന്റെ ആട്ടോമാറ്റിക്ക് മെഷീൻ ഗണ്ണിൽ നിന്ന് 30 വെടിയുണ്ടകളും തുളച്ച് കയറി ലിവറും ശ്വാസ കോശവും നട്ടെല്ലും കുടലുമെല്ലാം തകർത്ത് ഇന്ദിരയുടെ ജീവൻ ഇന്ത്യയുടെ അഖണ്ഡതക്ക് വേണ്ടി പൊലിഞ്ഞു.പക്ഷെ അവർ ഭയപ്പെട്ടത് ആ മരണത്തെ ആയിരുന്നില്ല.ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലിരുന്ന് ജീവനിൽ കൊതി കൊണ്ട് സ്വന്തം അംഗരക്ഷകന്റെ മതം നോക്കി മാറ്റാനും നിയമിക്കുവാനും തയ്യാറാവുന്നതാണ് മരണമെന്ന് അവർ വിശ്വസിച്ചു..അത് കൊണ്ട് തന്നെയാണ് ധീര രക്തസാക്ഷിത്വം വരിക്കുന്നതിന്റെ തലേ ദിവസം പോലും താൻ കൊല്ലപ്പെട്ടാൽ തന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തെ കരുത്തുറ്റതാക്കുമെന്ന് അവർ ധീരമായി പ്രഖ്യാപിച്ചത്.അഭിനവ ‘രാജ്യസ്‌നേഹി’കൾക്ക് ഊഹിക്കാനോ സ്വപ്നം കാണാനോ പോലും കഴിയാത്ത പ്രതിബദ്ധത ഈ രാജ്യത്തോട് പുലർത്തിയ ധീര വനിതയുടെ രക്തസാക്ഷിത്വ ദിനത്തിൽ ചരിത്രത്തെ ഭയപ്പെടുന്നവർ എത്ര വിസ്മരിക്കാൻ ശ്രമിച്ചാലും ആ ജീവത്യാഗം ഇന്ത്യ ഉള്ളിടത്തോളം മഹത്തരമായി നിലനിൽക്കും എന്ന് അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് DCC ജന:സെക്രട്ടറി ശ്രീ.ബാബുമാസ്റ്റർ പൈക്കാട്ടിൽ പ്രസംഗിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ശ്രീ.ടോമി കൊന്നക്കൽ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്,കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, ഹനീഫ ആച്ചപറമ്പിൽ , റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട് ,ഷിജു ചെമ്പനാനി ,ലിബൻ മണ്ണൻപ്ലാക്കൽ, മറിയാമ്മ ബാബു , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലിസി മാളിയേക്കൽ, ബിന്ദു ജോൺസൺ, ലിസി സണ്ണി, ഷൈനി ബെന്നി പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com