
കൂടരഞ്ഞി:യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുക അവരിൽ സാഹോദര്യവും സഹകരണ ബോധവും സഹവർത്തിത്വവും വളർത്തുക, ഒരു പൊതുവേദിയിൽ ഒരുമിച്ച് കൂടുന്നതിന് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായാണ് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളോത്സവം വർഷംതോറും സംഘടിപ്പിക്കുന്നത്.
കേരളോത്‌സവം കൂടരഞ്ഞി പഞ്ചായത്തിന്റെ കലാ കായിക ജനകീയ ഉത്സവമായി മാറ്റുന്നതിന് കേരളോത്സവം ജനകീയം 2022 – 23 സംഘാടകസമിതി രൂപീകരണ യോഗം നാളെ (1- 11 – 2022 ചൊവ്വാഴ്ച) ഉച്ച കഴിഞ്ഞ് 3 മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തുമെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു



