KODANECHERYLOCAL NEWSNews

ലഹരിക്കെതിരെ കോടഞ്ചേരി അങ്ങാടിയിൽ മനുഷ്യ ചങ്ങല തീർക്കുന്നു.

കോടഞ്ചേരി:ഒക്ടോബർ 2 മുതൽ നവംബർ ഒന്നു വരെ നീണ്ടുനിൽക്കുന്ന ലഹരി ബോധവൽക്കരണ പരിപാടികളുടെ സംസ്ഥാനതലത്തിലുള്ള ക്യാമ്പയിൻ ഭാഗമായി 1/ 11/2022 വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും വ്യാപാരികളുടെയും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ബഹുമുഖ വ്യക്തിത്വങ്ങളെ അണി നിരത്തി ബഹുജന പങ്കാളിത്തത്തോടെ മനുഷ്യച്ചങ്ങല തീർക്കുന്നു. രാവിലെ 11.30 ന് കോടഞ്ചേരി ടൗണും ആയി ബന്ധപ്പെട്ടുള്ള സെൻമേരിസ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, എൽ പി സ്കൂൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരുടെ എല്ലാം സംയുക്ത സഹകരണത്തോടുകൂടി ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരിമുക്ത കോടഞ്ചേരിക്കായി ഒരു മനുഷ്യ ചങ്ങല തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നതാണ്.എൽ പി സ്കൂൾ വിദ്യാർത്ഥികളിൽ സ്കൂൾ മുതൽ കോടഞ്ചേരി ഹൈമാസ് ലൈറ്റ് വരെയും ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ഹൈമാസ് ലൈറ്റ് മുതൽ കോടഞ്ചേരി സി എച്ച് സി പരിസരം വരെയും ഇംഗ്ലീഷ് മീഡിയത്തിലെ വിദ്യാർത്ഥികൾ സെൻമേരിസ് സ്കൂൾ മുതൽ താഴെ ഹൈമാസ് ലൈറ്റ് വരെയും മൂന്നു ഡയറക്ഷനുകളിൽ മനുഷ്യച്ചങ്ങല തീർക്കുവാൻ സഹകരിക്കുന്നതാണ്.കൂടാതെ കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, വ്യാപാരികൾ പൊതുജനങ്ങൾ എന്നിവരും ലഹരി വിരുദ്ധ ചങ്ങലയുടെ ഭാഗമായി അണി ചേരുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com