
കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരിവിരുദ്ധ കാംപെയ്‌ന്റെ ഭാഗമായി 18-ന് രാവിലെ 7.30-ന് മുഴുവൻ മദ്രസകളിലും ലഹരിക്കെതിരെ സ്‌പെഷ്യൽ അസംബ്ലി നടക്കും.
അസംബ്ലി, പ്രതിജ്ഞ, വിദ്യാർഥിസഭകളുടെ രൂപവത്കരണം, ഒപ്പുശേഖരണം എന്നിവ വിജയിപ്പിക്കാൻ സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന പ്രവർത്തകസമിതിയോഗം തീരുമാനിച്ചു.
ചെയർമാൻ പി. ഹസൈനാർ ഫൈസി യോഗം ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മിയാസ് അലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഹർഷാദ് കുറ്റിക്കടവ്, ട്രഷറർ സയ്യിദ് അലി ഉനൈസ് തങ്ങൾ, വി.കെ. മുഹമ്മദ് സംനൂൻ, സനീൻ ഫുആദ്, ഫർവ്വേഷ് അക്തർ, ഉമ്മർക്കയ്യും, അബ്ദുറഹിമാൻ കാസർകോട്, അബ്ദുറഹൂഫ്, സയ്യിദ് സുഫിയാൻ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.



