
മരഞ്ചാട്ടി: മേരിഗിരി ഹൈസ്ക്കൂൾ മരഞ്ചാട്ടിയിൽ മുക്കം കാലിക്കട്ട് ഐസ് കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. സ്റ്റാഫ് സെക്രട്ടറി അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ജിനി ജെയിംസ് ഉദ്ഘാടനം ചെയ്തു. തുടർ ചികിത്‌സ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃർ അറിയിച്ചു.



