LOCAL NEWS

റോഡ് പണി പൂർത്തിയാക്കണം, വ്യാപാരികൾ

മുക്കം : അഞ്ചുവർഷത്തോളമായി ഇഴഞ്ഞു നീങ്ങുന്ന അഗസ്റ്റിയൻമുഴി- കൈതപ്പൊയിൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി നിയോജകമണ്ഡലം നേതൃത്വ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ആദ്യം കരാറെടുത്ത കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഒഴിവാക്കിയതിനുശേഷമാണ് മറ്റൊരു കമ്പനിയെ കരാർ ഏൽപ്പിച്ചത്. എന്നാൽ നാട്ടുകാരും, വ്യാപാരികളും അനുഭവിക്കുന്ന നരകയാധനയ്ക്ക് വർഷങ്ങളായിട്ടും ഒരു മാറ്റവും കാണുന്നില്ല. മഴ പെയ്യുമ്പോൾ റോഡ് ചെളിക്കുളമാകുന്നതും, പല അങ്ങാടികളിലും വെള്ളം കയറുന്നതും പതിവാണ്.പലയിടങ്ങളിലും കാൽനട പോലും പ്രയാസമാണ്. ആയതിനാൽ എത്രയും പെട്ടെന്ന് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിക്കൊണ്ട് സാധാരണക്കാരായ ജനങ്ങളെ ഈ ദുരിതക്കയത്തിൽ നിന്നും കരകയറ്റണം എന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. മണാശ്ശേരി വ്യാപാര ഭവനിൽ വച്ച് നടന്ന മണ്ഡലം നേതൃത്വ യോഗം കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് *റഫീഖ് മാളിക* ഉദ്ഘാടനം ചെയ്തു. യോഗത്തിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയോജകമണ്ഡലം യൂത്ത് വിംഗ് ഭാരവാഹികൾക്ക് സ്വീകരണം നൽകി.നിയോജകമണ്ഡലം പ്രസിഡണ്ട് പി പ്രേമൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ജോസഫ് പൈമ്പിള്ളി, വർക്കിംഗ് പ്രസിഡണ്ട് ജിൽസ് പെരുഞ്ചേരി, എം ടി അസ്‌ലം, പി ടി ഹാരിസ്, മുഹമ്മദ് പാതിപ്പറമ്പിൽ, പി പി അബ്ദുൽ മജീദ്,ബേബി വർഗീസ്,ഷിംജി വാര്യങ്കണ്ടി, ഷെരീഫ് അമ്പലക്കണ്ടി, ജോൺസൺ വയലിൽ, റഹീം അടിവാരം, എം കെ ഫൈസൽ,ബെന്നി എ ഒ,റെനീഷ്, ഗിരീഷ്, സവിജേഷ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com