
നെല്ലിപ്പൊയിൽ . വ്യക്തിത്വ വികസന ക്ലബിന്റെ ആഭിമുഖ്യത്തിൽ വിമല യു.പി സ്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധവാരാചരണം സ്കൂൾ ഓഡിറ്റോറിയത്തിൽ ഹെഡ് മിസ്ട്രസ് ആൻസി തോമസിന്റെ അദ്ധ്യക്ഷതയിൽ പി.റ്റി.എ പ്രസിഡന്റ് വിൻസൺ തറപ്പേൽ ഉത്ഘാടനം ചെയ്തു.
ലഹരി ഉപയോഗിക്കാത്ത, ലഹരിക്കെതിരെ പോരാടുന്ന ഒരു പുതു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ അദ്ധ്യാപകനായ ജോയ് ജോർജ് ലഹരി വിരുദ്ധ ക്ലാസും ബോധവൽക്കരണവും നടത്തി.
ഒരാഴ്ച നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ വാരാചരണത്തിൽ മുദ്രാവാക്യ നിർമ്മാണം, പോസ്റ്റർ മേക്കിങ്ങ്, പ്ലക്കാ ഡ് നിർമ്മാണം, ലഹരി വിരുദ്ധ റാലി , ഡോക്യുമെന്റി പ്രദർശനം, ലഹരി വിരുദ്ധ ബോധവൻ ക്കരണം എന്നിവ ഉൾപ്പെടുന്നു. ക്ലബ് കോഡിനേറ്റർമാരായ സി. അൽഫോൻസ അഗസ്റ്റിൻ, സി. സ്നേഹ മരിയ എന്നിവർ നേത്യത്വം നൽകി.



