
ഹോളിഫാമിലി എച്ച്. എസ്സിൽ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് കാർഷികക്ലബിന്റെ നേതൃത്വത്തിൽ* വിപുലമായി നടത്തി സ്കൂൾ മാനേജർ റവ.ഫാദർ സൈമൺ കിഴക്കേകുന്നേൽ ആണ് ജൈവപച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറികൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തത്. ജൈവ പച്ചക്കറിക്കൃഷി സ്കൂളിലും വീട്ടിലും എന്ന ലക്ഷ്യത്തോടെ പച്ചക്കറി വിത്ത്, തൈകൾ എന്നിവ വിതരണം ചെയ്ത് പരിപാടി കൂടുതൽ സജീവമാക്കാൻ ശ്രമിച്ചു. പയർ, വെണ്ട, തക്കാളി, വഴുതന, പച്ചമുളക് എന്നീ പച്ചക്കറികളാണ് സ്കൂൾ അങ്കണത്തിൽ വിളഞ്ഞിരിക്കുന്നത്.സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.ജെ തങ്കച്ചൻ ,സാജു ജോസ്, ജിൻസ് കെ.സി, പ്രിൻസ് മാത്യു, പി.ടി.എ പ്രതിനിധി ഷിഹാബുദ്ദീൻ പി.പി,ജോണി കുര്യൻ ,മേരി ഷൈല, സിമി ഗർവാസിസ് , വിദ്യാർത്ഥി പ്രതിനിധികൾ സ്നിഗ്ധ പ്രകാശ് , വിസ്മയ കെ.വി , ആദിത്യ കെ എന്നിവർ പ്രസംഗിച്ചു.



