KERALA NEWSNews

കെഎസ്ആർടിസി ബസ് ‘പറക്കുംതളിക’യാക്കി വിവാഹയാത്ര: കേസെടുത്തു വാഹനവകുപ്പ്

അടിമാലി∙ വിവാഹ ഓട്ടത്തിനെത്തിച്ച കെഎസ്ആർടിസി ബസ് ബോർഡ് മാറ്റി അലങ്കരിച്ച സംഭവത്തിൽ മോട്ടര്‍ വാഹനവകുപ്പ് കേസെടുത്തു. വഴി കാണാത്തവിധം അലങ്കാരം നടത്തി യാത്ര നടത്തിയതിനാണ് കേസ്. ബസോടിച്ച കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എന്‍.എം.റഷീദിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള കാരണം ഡ്രൈവര്‍ ബോധിപ്പിക്കണം. പരാതിയില്‍ തുടര്‍നടപടി ഉണ്ടാകുമെന്നും ജോയിന്‍റ് ആര്‍ടിഒ പറഞ്ഞു.ഇന്നലെ രാവിലെ അടിമാലിയിലാണു സംഭവം. കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും അടിമാലി ഇരുമ്പുപാലത്തെ വധൂഗൃഹത്തിലേക്കെത്തിയ കോതമംഗലം ‍‍ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് വാഴയും തെങ്ങോലയും ഇലകളും വച്ച് അലങ്കരിച്ച്. എന്നാൽ, ഇരുമ്പുപാലത്ത് എത്തിയപ്പോൾ‌ നിയമലംഘനത്തിന് കേസെടുത്തേക്കുമെന്നു ബോധ്യപ്പെട്ടതോടെ അലങ്കാരം നിമിഷങ്ങൾക്കുള്ളിൽ നീക്കംചെയ്ത് യാത്രക്കാരെ പെരുവഴിയിൽ ഇറക്കി ബസുമായി ജീവനക്കാർ കടന്നുകളഞ്ഞു.ദിലീപ് ചിത്രമായ ‘പറക്കുംതളിക’യിലെ പ്രധാന കഥാപാത്രമാണ് താമരാക്ഷൻ പിള്ള ബസ്. ഇന്നലെ കെഎസ്ആർടിസി ബസിനു മുന്നിൽ ആ ബോർഡ് മറയ്ക്കുംവിധം താമരാക്ഷൻ പിള്ള എന്ന സ്റ്റിക്കർ ഒട്ടിച്ചാണു വിവാഹസംഘം ബസ് അലങ്കരിച്ചത്. ഫുട്ബോൾ ടീമുകളുടെ പതാകകളും ബസിൽ കെട്ടിയിരുന്നു.കെഎസ്ആർടിസി ബസ് ‘പറക്കുംതളിക’യാക്കി വിവാഹയാത്ര: കേസെടുത്തു വാഹനവകുപ്പ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com