KODANECHERYLOCAL NEWSNews

ശിശുദിനാഘോഷവും പ്രതിഭാ സംഗമവും നടത്തി നെല്ലിപ്പൊയിൽ

മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ വിപുലമായി ശിശു ദിനം ആഘോഷിച്ചു. ചാച്ചാജിയുടെ വേഷങ്ങൾ അണിഞ്ഞ കുട്ടികളുടെ അകമ്പടിയോടെ ശിശുദിന സന്ദേശങ്ങൾ വിളിച്ചോതുന്ന പ്ലക്കാർഡുകളുമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും നെല്ലിപ്പൊയിൽ അങ്ങാടിയിലേക്ക് നയിച്ച ശിശുദിന ഘോഷയാത്ര വിദ്യാർത്ഥികളിലും കാഴ്ച്ചക്കാരിലും നവ്യാനുഭവം പ്രദാനം ചെയ്തു. വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ ശിശുദിനാഘോഷ ചടങ്ങിന് അദ്ധ്യക്ഷ വഹിച്ചു.

ഹെഡ്മിസ്ട്രസ്സ് ആൻസി തോമസ് കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. പി.റ്റി.എ പ്രസിഡന്റ് ബിജു കാട്ടേക്കുടിയിൽ ശിശുദിന റാലി ഫ്ലാഗ് ഓഫ് ചെയ്തു.. *സ്കൂളിലെ പ്രതിഭകളെ ആദരിച്ചു* . സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ശിശുദിനാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. അധ്യാപകരുടെയും മാതാപിതാക്കളടെയും സഹകരണത്തോടെ മധുര പലഹാര വിതരണം നടത്തി. ഹെഡ് മിസ്ട്രസ് ആൻസി തോമസ്, സിനിയർ അസിസ്റ്റന്റ് സിസ്റ്റർ അൽഫോൻസ അഗസ്റ്റിൻ , അദ്ധ്യാപകരായ ഷെബീർ കെ.പി , അനുപമ ജോസഫ് എന്നിവർ നേത്യത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com