LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടി പഞ്ചായത്തിൽ കർഷകർക്കായി ‘കതിർ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം; രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ ഐ.ഡി. കാർഡ് വിതരണം ചെയ്യും.

തിരുവമ്പാടി: കർഷകർക്ക് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി തിരുവമ്പാടി പഞ്ചായത്തിൽ ‘കതിർ’ പദ്ധതിക്ക് തുടക്കമായി. “കർഷകൻ ശക്തി, നാടിന് സമൃദ്ധി” എന്ന സന്ദേശവുമായി ആരംഭിച്ച ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്ന പഞ്ചായത്തിലെ മുഴുവൻ കർഷകർക്കും തികച്ചും സൗജന്യമായി ഐ.ഡി. കാർഡുകൾ വിതരണം ചെയ്യും. വളങ്ങളും സബ്സിഡികളും, കൃഷിക്കാവശ്യമായ യന്ത്രസഹായങ്ങൾ, നൂതന കാർഷിക വിവരങ്ങളും പരിശീലനവും, ഇൻഷുറൻസ് ആനുകൂല്യങ്ങൾ, വിളകളുടെ വിപണന സഹായങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന സേവനങ്ങളാണ് ‘കതിർ’ രജിസ്ട്രേഷനിലൂടെ കർഷകർക്ക് ലഭ്യമാകുന്നത്. അതിനാൽ തിരുവമ്പാടി പഞ്ചായത്തിലെ മുഴുവൻ കർഷകരും ഉടൻതന്നെ ‘കതിർ’ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് കാർഷിക ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com