LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി തിരുവമ്പാടി മണ്ഡലം; സി.കെ കാസിം എം.എൽ.എയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പര്യടനം പൂർത്തിയായി

മുക്കം: ലഹരിയോട് നോ പറഞ്ഞും ലഹരി മാഫിയക്ക് ശക്തമായ താക്കീത് നൽകിയും ലഹരിക്കെതിരായ പോരാട്ടത്തിന് വിദ്യാർത്ഥികളെ സജ്ജമാക്കിയും വിദ്യാർത്ഥികളുമായി സംവദിച്ചും രണ്ട് ദിവസങ്ങളിലായി നടന്ന തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ പദ്ധതിയുടെ തിരുവമ്പാടി മണ്ഡലത്തിലെ പര്യടനം അവസാനിച്ചു. സി.കെ കാസിം എം എൽ എ യുടെ വിദ്യാഭ്യാസ പദ്ധതിയായ “ട്രീ” യുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടാം ദിവസം കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമാണ് പര്യടനം നടന്നത്.കൊടിയത്തൂർ പി ടി എം ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത അധ്യക്ഷയായി. സി.കെ കാസിം എം എൽ എ ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയയുടെ വേരറുക്കുന്നതിനുള്ള പോരാട്ടത്തിൽ പൊതു സമൂഹത്തിൻ്റെയും വിദ്യാർത്ഥികളുടേയും പങ്ക് വളരെ വലുതാണന്ന് എം എൽ എ പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹനൻ മുഖ്യാതിഥിയായി. തൂഫാൻ ഡ്രൈവ് ലഘുലേഖ പി.ടി.എ പ്രസിഡണ്ട് എസ് എ നാസറിന് നൽകി എം.എൽ.എ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പൽ പി ടി ഇസ്മായിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. അഹമ്മദ്കകുട്ടി. ആയിഷ ചേലപ്പുറത്ത്,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ മജീദ് മൂലത്ത് ,പഞ്ചായത്ത് മെമ്പർമാരായ എം പി ജുമൈല, എസ് എ നാസർ, പ്രേമ കോട്ടമ്മൽ, മുക്കം എസ്.ഐ റഷീദ്, എക്സൈസ് ഇൻസ്പെക്ടർ ഷാജു, സ്റ്റാഫ് സെക്രട്ടറി കെ കെ നവാസ് തുടങ്ങിയവർ സംസാരിച്ചു.കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് പരിപാടിക്ക് മാറ്റുകൂട്ടി. നീലേശ്വരം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന സമാപന സമ്മേളനം വേറിട്ടതായി.സ്റ്റുഡൻസ് പോലിസ് കേഡറ്റുകൾ, എൻസിസി, സ്കൗട്ട് & ഗൈഡ്സ് എന്നിവർ ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും നടന്നു.

തുടർന്ന് നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ ചാന്ദിനി അധ്യക്ഷയായി. മനീഷ ഉള്ളാട്ടിൽ, ഉഷാകുമാരി,ബിന്ദു രാജൻ , ബബിതമനോജ്, അബ്ദുള്ള കുട്ടി, വി.ഗിരിജ, ശരീഫ് വെണ്ണക്കോട്, ജിജി ജയരാജ്,ഹനീഫ തെച്ചിയാട്, സ്കൂൾ പ്രിൻസിപ്പൽ എംകെ ഹസീല, മുക്കം എസ്.ഐ മുക്കം എ സ് ഐ. ഹർഷിദ്, പി വി സാദിഖ് ,എക്സൈസ് ഇൻസ്പെക്ടർ ഷാജു, എംകെ യാസർ റനി ജയപ്രകാശ്, പ്രധാനാധ്യാപിക രാജി, ഷമീർ സംസാരിച്ചു .പദ്ധതി കോ- ഓർഡിനേറ്ററായ ടി.പി അബൂബക്കർ,നസീബ് ഉള്ളാട്ടിൽ, പി.യു ഷാഹിർ നേതൃത്വം നൽകി. കാരശേരി ആനയാംകുന്ന് ഹയർ സെക്കൻ്ററി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജി. അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം അമീന ബാനു ,ബ്ലോക്ക് പഞ്ചായത്തംഗം വി.എൻ. ഷുഹൈബ്, പ്രിൻസിപ്പൽ പി.പി ലജ്ന, മാനേജർ അഷ്റഫ് വയലിൽ, പി.ടി.എ പ്രസിഡൻ്റ്അബു മലാംകുന്ന്, പ്രധാനാധ്യാപകൻ അനിൽ ശേഖർ, എക്സൈസ് ഓഫീസർ ഷാജു, ബി.ഷറീന,സമാൻ ചാലൂളി , ഗസീബ് ചാലൂളി, എൻ.കെ സുഹൈർ, വി.മുജീബ് സംസാരിച്ചു. ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി മണ്ഡലത്തിൽ കർമ്മപദ്ധതി തയ്യാറാക്കുന്നതിൻ്റെ ഭാഗമായാണ് തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ പദ്ധതിയാരംഭിച്ചത്.

തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ റീൽസ് മത്സരവും നടത്തും.സ്കൂൾ തലങ്ങളിലും തദ്ദേശ സ്ഥാപന തലങ്ങളിലും നിയോജക മണ്ഡലം തലത്തിലും വിജയിക്കുന്നവർക്ക് സമ്മാനങ്ങളും നൽകും. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും അടങ്ങുന്ന തൂഫാൻ വാരിയർ ടീമിനെ സ്കൂളുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ച് ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിൻ്റെ ഇടപെടലും പിന്തുണയും ഉറപ്പ് വരുത്തുകയും ചെയ്യും. വീടകങ്ങളിൽ നിന്നാണ് ബോധവൽക്കരണം ആദ്യം ആരംഭിക്കേണ്ടതെന്ന തിരിച്ചറിവിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി കുടുംബശ്രീ സി ഡി എസ്, എഡിഎസ് ഭാരവാഹികളെ പങ്കാളികളാക്കി പ്രവർത്തനം വിപുലപ്പെടുത്തുകയും ചെയ്യും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com