LOCAL NEWSNewsTHIRUVAMBADY

ലോക പ്രമേഹ ദിനാചരണം നടത്തി

തിരുവമ്പാടി:ലോക പ്രമേഹരോഗ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ വച്ച് ജീവിതശൈലി രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. തിരുവമ്പാടി പോലീസ് ഇൻസ്പെക്ടർ സുമിത്ത്കുമാർ കെ പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സബ് ഇൻസ്പെക്ടർ രമ്യ ഇ.കെ, ശ്രീജിത്ത് കെ.ബി (ജെ.എച്ച്.ഐ) എന്നിവർ സംസാരിച്ചു. മിനി വി.എം(ജെ.പി.എച്ച്.എൻ), വരദശ്രീ (എം.എൽ.എസ്.പി.), സാവിത്രി (ആശ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ‘

പ്രമേഹം: ആരോഗ്യ വിദ്യാഭ്യാസം നാളെയുടെ രക്ഷയ്ക്കായി’ എന്ന സന്ദേശത്തോടെയാണ് ദിനാചരണം നടത്തിയത്.ജീവിതശൈലി രോഗ നിയന്ത്രണത്തിന്റെ ഭാഗമായി നാം ഓരോരുത്തരും താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.ഫെസീന ഹസൻ അറിയിച്ചു. പതിവായി വ്യായാമം ചെയ്യുക, ധാരാളം വെള്ളം കുടിക്കുക, ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, ഉപ്പ്,കൊഴുപ്പ്,പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുക, ശരിയായ ശരീരഭാരം കൈവരിക്കുക, ആവശ്യമായ ഉറക്കം ശീലിക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, മാനസിക സമ്മർദ്ദം നിയന്ത്രിക്കുക, പ്രിസർവേറ്റീവ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com