
കല്ലുരുട്ടി :കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ ശിശുദിനാഘോഷം നടത്തി. മുൻസിപ്പൽ കൗൺസിലർ വേണു കല്ലുരുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാകാരൻ ജയേഷ് കൂടരഞ്ഞി കലാപരിപാടികൾക്ക് നേതൃത്വം നൽകി. കളികളും , മത്സരങ്ങളും , ഗാനമേളയും എല്ലാം ചേർന്ന കലാ വിരുന്ന് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായി. അധ്യാപികയായ ഷാന്റി ജോൺ രചിച്ച് ആലപിച്ച നെഹൃ ഗാനം കുട്ടികൾ ആവേശപൂർവ്വം ഏറ്റുപാടി. ഹെഡ് മാസ്റ്റർ സജി ലൂക്കോസ് പരിപാടിക്ക് സ്വാഗതം ആശംസിച്ചു.
സീനിയർ അസിസ്റ്റൻറ് പൗളി അഗസ്ത്യൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. എം.പി.ടി.എ ചെയർമാൻ ഹണി ആശംസ അർപ്പിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് റാസി, വിദ്യാർത്ഥികളായ അംന ഷംസു , മുഹമ്മദ് ഷാമിൽ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ നിമ്മി കുര്യൻ, ററിൽ ജി പി. തോമസ്, സിജി ഇ കെ , സജി വിസി എന്നിവർ പ്രസംഗിച്ചു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും വിദ്യാർത്ഥികൾക്ക് നൽകി



