
ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലംകാട്ടാമ്പള്ളിക്കൽ മൻസൂറിനെ (38) യാണ് കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടത്.ശനിയാഴ്ച രാവിലെ സ്റ്റാൻഡിലെത്തിയവരാണ് മൃതദ്ദേഹം കണ്ടത്. പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നു മൃതദേഹം കെ.കെ. ഹോസ്പിറ്റലിലെത്തിച്ചു. ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്.പിടിവലി നടന്നതായും ഷർട്ട് കീറിയ നിലയിലുമാണ്. വെള്ളിയാഴ്ച രാത്രി മൻസൂറിനൊപ്പം ബസ് സ്റ്റാൻഡിലേക്ക് ബൈക്കിലെ എത്തിയതെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.ബാലുശ്ശേരി എസ്.ഐ കെ. റഫീഖിന്റെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആസ്പത്രിയിലേക്കയച്ചു.മാതാവ്: സുബൈദ. ഭാര്യ: ഹാജിറ. മക്കൾ: റീനു, മുഹമ്മദ് സിനാൻ. സഹോദരൻ: ഷംസീർ



