
തിരുവമ്പാടി :- കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ പുതിയ മെഡിക്കൽ സെന്റർ പുല്ലുരാംപാറയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
മുക്കം മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന കെ.എം.സി.ടി ഹോസ്പിറ്റലിന്റെ സേവനം എല്ലാ പ്രദേശങ്ങളിലും എത്തിക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് പുല്ലുരാംപാറയിൽ ന്യൂ ബസാറിൽ പുതിയ സംരഭം ആരംഭിച്ചിരിക്കുന്നത്.
വിദഗ്ധ ഡോക്ടർമാരുടെ സേവനം തികച്ചും സൗജന്യമായിരിക്കും. ലാബ് ടെസ്റ്റുകൾ ,മരുന്നുകൾ മിതമായ നിരക്കിൽ.സ്ഥാപത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ ഹോം കെയർ ലഭ്യമാണ്. ഗ്രാമപഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് പാലിയേറ്റീവ് സർവീസ്.കൂടാതെ ഷുഗർ പരിശോധന ,ബി.പി ,ബി.എം.ഐ ടെസ്റ്റ് തികച്ചും സൗജന്യമായിരിക്കും.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ ,ഹെൽത്ത് ഇൻസ്പെക്റ്റർ .സുനീർ ,വാർഡ് മെമ്പർ കെ സി ആന്റണി ,വ്യപാര വ്യവസായി യൂണിറ്റ് പ്രസിഡന്റ്റ് ജെയ്സൺ തോമസ് എന്നിവർ സംസാരിച്ചു



