KODANECHERYLOCAL NEWS

രാഗതുഷാരം 2025
വിളമ്പര ജാഥ നടത്തി

കോടഞ്ചേരി:ജനുവരി 27 ന് സെൻ്റ് കോടഞ്ചേരി ജോസഫ്സ് HSS ൽ
നടക്കുന്ന സ്കൂൾ സർഗോത്സവത്തിൻ്റെ
മുന്നോടിയായി  സ്വാഗത വിളമ്പര ജാഥ നടത്തി.
പിടിഎ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത്, വാർഡ് മെമ്പർ വാസുദേവൻ
ഞാറ്റുകാലായിൽ എന്നിവർ ജാഥക്ക് നേതൃത്വം നൽകി
പരിപാടിയിൽ മലയോര കുടിയേറ്റ കർഷകൻ്റെ
കഷ്ടപ്പാടിൻ്റെ കഥപറയുന്ന നാടകാവിഷ്കാരം
ശ്രദ്ധേയമാകും .
ഇതിൻ്റെ
സംവിധാനം നിർവഹിക്കുന്നത്
പ്രശസ്ത നാടക പ്രവർത്തകൻ  KPAC വിൽസനാണ്  – പ്രകാശ നിയന്ത്രണം ഷനിത്ത് മാളവിക കൊയിലാണ്ടി
നിർവഹിക്കും


ആകെ  243 കലാകാരൻമാരാണ്
രാഗതുഷാരം 2025 ൽ
വിവിധ  പരിപാടികളിലായി
വേദിയിലെത്തുന്നത്.
വേദികളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചവിട്ടു നാടകം
പരിപാടിയിലെ പ്രധാന ആകർഷണമായിരിക്കും
സർഗോത്സവം വൈകിട്ട് 5.30 ന് ആരംഭിച്ച് രാത്രി 10 മണിക്ക് അവസാനിക്കുമെന്ന്
സ്കൂൾ അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com