
കോടഞ്ചേരി:കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റും ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടും സംയുക്തമായി കോടഞ്ചേരി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ് സംഘടിപ്പിച്ചു.
ഹൃദയസ്തംഭനം, പക്ഷാഘാതം, വാഹനാപകടം, തുടങ്ങിയ നമ്മുടെ മുൻപിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളിൽ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ചെയ്യേണ്ട ശുശ്രൂഷകൾ ഡമ്മികളുടെ സഹായത്തോടെ വിവരിക്കുകയും സദസ്സിൽ ഉള്ളവരെ ബോധവാന്മാരാക്കുകയും ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം കോടഞ്ചേരി ഫൊറോന പള്ളി വികാരി ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിൽ നിർവഹിച്ചു. കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് പ്രസിഡണ്ട് ഷാജു കരിമഠത്തിൽ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കോഡിനേറ്റർ ബിബിൻ കുന്നത്ത് സ്വാഗതവും കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഷില്ലി സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി.ഈ പരിശീലന പരിപാടിക്ക് മിംസ് ഹോസ്പിറ്റലിൽ നിന്ന് എത്തിയ ബേസിക് ലൈഫ് സപ്പോർട്ട് കോഡിനേറ്ററും ട്രെയിനറുമായ മുനീർ എം പി. ട്രെയിനർ വിഷ്ണു. പി. എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടർ നാദിയ എന്നിവർ നേതൃത്വം നൽകി.ജനോപകാരപ്രദമായ ഇത്തരം ട്രെയിനിങ്ങുകൾ നൽകി സമൂഹത്തിൽ നന്മ ചെയ്യുന്ന മിംസ് ഹോസ്പിറ്റലിന്റെ ട്രെയിനർമാർക്ക് കോടഞ്ചേരി കത്തോലിക്കാ കോൺഗ്രസ് ഉപഹാരം നൽകി ആദരിച്ചു



