
താമരശ്ശേരി: കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി വെഴുപ്പൂർ വേലായുധൻ പാറയ്ക്ക് സമീപം ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.കൂരാച്ചുണ്ട് പടിഞ്ഞാറ്റി മടത്തിൽ ജീവൻ (22) മരിച്ചത്. കക്കയം കരിയാത്തുംപാറ അലയംമ്പാറ ആദർശ് (22) സാരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ‘ ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.താമരശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടർ തെന്നി അതേ ദിശയിൽ പോകുന്ന ലോറിക്ക് അടിയിലേക്കാണ് വീഴുകയായിരുന്നു.അതേസമയം വെഴുപ്പൂരിൽ അപകടം പതിവാകുന്നു. വെഴുപ്പൂർ വേലായുധൻ പാറയ്ക്ക് സമീപത്തായാണ് വാഹനാപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞത്. ജീവൻ്റെ പിതാവ്: ബിനു മാതാവ്: വിജിത (തിരുവമ്പാടി അമ്പലപ്പാറ ഇളയേടത്ത് കുടുംബാംഗം) സഹോദരർ: കിഷൻ. സഹോദരി: ശിവാനി.


