
വേനപ്പാറ :വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ലഹരി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ വേനപ്പാറഹോളി ഫാമിലി ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ലഹരി ക്കെതിരെ ഗോളടിച്ച് അധ്യാപകരും വിദ്യാർത്ഥികളും അണി ചേർന്നു. ഒരുതരം ലഹരി വസ്തുക്കളും ഉപയോഗിക്കുകയില്ലെന്നും സ്കൂൾ പരിസരങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുവാൻ ആരെയും അനുവദിക്കില്ലെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.
സ്കൂൾ ഹെഡ് മാസ്റ്റർ ഇ ജെ തങ്കച്ചൻ ആദ്യ ഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥി പ്രതിനിധികൾ മുഹമ്മദ് സിനാൻ , മുഹമ്മദ് ഫായിസ് തുടങ്ങിയവരും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഗോളടിച്ച് ലഹരിക്കെതിരെയുള്ള പ്രവർത്തനത്തിൽ അണി ചേർന്നു. ജോണി കൂര്യൻ, ഷൈൻ കെ.പുന്നൂസ്, ബിന്ദു സെബാസ്റ്റ്യൻ, പ്രിൻസ് മാത്യൂ, ടെന്നിസൺ കെ.എസ്, സിമി ഗർവാസി സ് , ഷെറി ജോസ് , റീഷ് മ വി കെ , രമ്യ ബേബി, മേരി ഷൈല തുടങ്ങിയവരും ഇതിൽ പങ്കാളികളായി.



